Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട്ടിൽ ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെ ഒരു വിഭാഗം നേതാക്കൾ മർദ്ദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൽ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മർദ്ദനത്തിന് മുൻപുണ്ടായ തർക്കത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Recent News

Advertisement
WhiteswanTV Footer