ഷാർജ: ഷാർജയിൽ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് നടപടികൾ പൂര്‍ത്തിയായി. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് അയക്കും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകളെയും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സതീഷ് വിപഞ്ചികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിടലടക്കം പ്രചരിച്ചിരുന്നു.






