സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9375 രൂപയിലെത്തി. പവന് 75000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയിലെത്തി.
വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപ എന്നനിരക്കിലാണ് വ്യാപാരം. ഈ മാസം എട്ടാം തീയതിക്കുശേഷം പവന് 760 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. തുടര്‍ച്ചയായി ഉണ്ടായ വിലയിലെ കുതിപ്പിന് ആശ്വാസം പകരുന്നതാണ് ഈ വിലയിടിവ്.






