Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

സ്വർണവില യിൽ കുതിപ്പ്; പവന് 1,520 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില മുന്നോട്ട് പോകുമെന്ന് തോന്നുന്ന ഘട്ടത്തിലാണ് ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന […]
Read more

വിൽപ്പനയിൽ ആധിപത്യവുമായി ഹ്യുണ്ടായി ക്രെറ്റ

ന്യൂഡൽഹി: രാജ്യത്തെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം. 2025 സെപ്റ്റംബറിൽ, 18,861 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിക്കപ്പെട്ടത്. അങ്ങനെ, ടോപ്പ്-10 കാറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടർന്നു. അതേസമയം, 19% വാർഷിക വളർച്ചയും ലഭിച്ചു. പുതിയ ജിഎസ്ടി 2.0 കാരണം ക്രെറ്റയുടെ വിലയും കുറഞ്ഞു. അതിന്റെ സെഗ്‌മെന്റിൽ, മാരുതി ബ്രെസ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളെ ക്രെറ്റ പിന്നിലാക്കി. ക്രെറ്റയുമായി മത്സരിക്കുന്ന ഈ മോഡലുകളെല്ലാം ടോപ്പ്-10 പട്ടികയിൽ […]
Read more

സ്വർണവിലയിൽ മുന്നേറ്റം; പവന് 440 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84,240 രൂപയാണ്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8700 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6765 രൂപയാണ്. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 84,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് ഒരു പവന് 84,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി. 84,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ ഉയർന്നത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കില്‍ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. […]
Read more

2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 99.60 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ് നിരക്കുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന 99.60 ശതമാനം എന്ന ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് രേഖപ്പെടുത്തി. പ്രത്യേകിച്ച് അന്വേഷണം ആവശ്യമില്ലാത്ത ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ കമ്പനിക്ക് ശരാശരി 1.1 ദിവസം മാത്രമാണ് എടുത്തത്. ഇന്‍ഷുറന്‍സ് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് ക്ലെയിമുകളിലൂടെയാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഓരോ ക്ലെയിമും വളരെ ശ്രദ്ധയോടെയും വേഗത്തിലും കൈകാര്യം ചെയ്യുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ 99.60 ശതമാനം […]
Read more

വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ളാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ‘വണ്‍ ഇന്ത്യ’ സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 7ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും […]
Read more

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയടക്കമുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവ സെപ്റ്റംബർ 7 ന് തടസ്സപ്പെടും. എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങൾ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയിൽ, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു. […]
Read more

ചരിത്ര നേട്ടവുമായി യുപിഐ; ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വർധനവ്. ആകെ നടന്ന ഇടപാടുകളുടെ എണ്ണം 20 ബില്യണ്‍ കടന്നു. ജൂലൈയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.8 ശതമാനം വര്‍ധന. ജൂലൈയിലെ ആകെ ഇടപാടുകള്‍ 19.47 ബില്യണ്‍ ആയിരുന്നു. ഇത്രയും ഇടപാടുകളുടെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. ചരിത്രത്തില്‍ ആദ്യമായി […]
Read more

പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോ

ഓണം അടുത്തിരിക്കെ സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല നടപടിയെതുടര്‍ന്നാണ് സൊമാറ്റോയുടെ നീക്കം. 2023-ലാണ് സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കള്‍ക്ക് ഒരു ഓര്‍ഡര്‍ ലെവി ചാര്‍ജായ പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. അതിനുശേഷം കമ്പനികള്‍ ക്രമേണ തുക വര്‍ദ്ധിപ്പിച്ചു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിഭാഗത്തിലെ വളര്‍ച്ചയുടെ ഇടയിലാണ് ഏറ്റവും പുതിയ നീക്കം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍, എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയുടെ മൊത്ത ഓര്‍ഡര്‍ മൂല്യത്തില്‍ […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയർന്നു. രണ്ടാഴ്‌ചകൊണ്ട് സ്വർണത്തിന് 5000 രൂപയാണ് വർധിച്ചത്. സ്വർണവിലയിൽ ചരിത്രത്തിലുണ്ടാകാത്ത കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ആനുപാതികമായി വർധിച്ചു. ഗ്രാമിന് 65 രൂപ ഉയർന്ന് 8050 രൂപയിലെത്തി. ഒൻപത് കാരറ്റിൻ്റെ വില 4040 രൂപയിലെത്തി.
Read more
Advertisement
WhiteswanTV Footer