Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

ഓണാഘോഷവുമായി വണ്ടർലാ; സെപ്റ്റംബർ നാലിനകം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റിന് 30% ഡിസ്ക്‌കൗണ്ട്

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. ഈ ദിവസങ്ങളിൽ പ്രവേശനത്തിനായി, സെപ്റ്റംബർ നാലിനകം ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനവും ഭക്ഷണവും ചേർന്ന ടിക്കറ്റിന് 30 ശതമാനം വീതം നിരക്കിൽ ഡിസ്ക്‌കൗണ്ട് ലഭിക്കും. https://bookings.wonder la.com ഓൺലൈനായി ബുക്ക് ചെയ്യാം. പാർക്കിന്റെ കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 0484 3514001/7593853107.
Read more

സ്വർണവിലയിൽ മാറ്റമില്ല; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. ഇതോടെ ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്. വെള്ളിയുടെ വിലയും ഇന്നലെ കുതിച്ചുയർന്നു. ഒരു ഗ്രാം […]
Read more

വെളിച്ചെണ്ണയ്ക്ക് ഒരു ദിവസത്തെ വിലക്കുറവ്

തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും […]
Read more

ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തത്സമയം വി മൂവീസ് & ടിവിയിലൂടെ

കൊച്ചി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിയുടെ കണ്ടന്‍റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ വി മൂവീസ് & ടിവി തത്സമയ പരിപാടികള്‍, ദേശസ്നേഹമുണര്‍ത്തുന്ന സിനിമകള്‍, പ്രീമിയം ഒടിടി ഷോകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ആവേശം പകരുന്നതും വിനോദപ്രദവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വി ഉപഭോക്താക്കള്‍ക്ക് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വി മൂവീസ് & ടി.വി. ആപ്പിലൂടെ തത്സമയം കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങും പ്രസംഗവും ഇതില്‍ ഉള്‍പ്പെടുന്നു. വി […]
Read more

ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില; പവന് 74360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 7630 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 123 രൂപയാണ് വില. എന്നാല്‍ സംസ്ഥാനത്ത് ഒരുവിഭാഗം ഷോറൂമുകളില്‍ സ്വര്‍ണം 22 കാരറ്റിന് അഞ്ചു രൂപ കുറവുണ്ട്. ഇന്നലെയാണ് ഈ വ്യതാസം ഉണ്ടായത്. ഗ്രാമിന് 9290 രൂപ നിരക്കിലും പവന് 74320 രൂപ നിരക്കിലുമാണ് വ്യാപാരം. ഈ വിലയില്‍ ഇന്നും മാറ്റമില്ല. ഈ […]
Read more

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റം; പുതിയ സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ഇന്ത്യയിലെവിടേക്കും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ. നിലവിൽ താമസിക്കുന്നിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറേണ്ടി വരുന്ന ആർക്കും നിലവിലുള്ള ജിയോ ​ഫൈബർ, എയർ​ ഫൈബർ കണക്ഷനുകൾ പുതിയ സ്ഥലത്തേക്കും മാറ്റാൻ കഴിയും. അ‌തിനുള്ള സൗകര്യം ജിയോ വെബ്​സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. അ‌തിനാൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മറ്റ് അ‌ധിക ചെലവുകൾ ഇല്ലാതെ തന്നെ മറ്റൊരിടത്തും ജിയോ ഇൻ്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർ ഫൈബർ […]
Read more

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9375 രൂപയിലെത്തി. പവന് 75000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയിലെത്തി. വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപ എന്നനിരക്കിലാണ് വ്യാപാരം. ഈ മാസം എട്ടാം തീയതിക്കുശേഷം പവന് 760 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. തുടര്‍ച്ചയായി ഉണ്ടായ വിലയിലെ കുതിപ്പിന് […]
Read more

തെലങ്കാനയിൽ 80,000 കോടി രൂപ നിക്ഷേപിക്കാന്‍ എന്‍ടിപിസി

തെലങ്കാനയിലെ സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികളില്‍ ഏകദേശം 80,000 കോടി രൂപ നിക്ഷേപിക്കാന്‍ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി. അവർ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്‍ടിപിസി സിഎംഡി ഗുര്‍ദീപ് സിംഗ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എന്‍ടിപിസിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
Read more

ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ

ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിങ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ചിട്ടി ബിസിനസിനൊപ്പം സ്വര്‍ണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പടെയുള്ള വിവിധ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികള്‍ തുടങ്ങിയതും ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണ വായ്പ പതിനായിരം […]
Read more

ബിയു 4 ഓട്ടോ കേരള വിപണിയിൽ

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു 4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി തുടങ്ങിയ ബിയു4, എക്‌സ്‌ക്ലൂസീവ് ഡീലർഷിപ്പ് കൊച്ചിയിൽ ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ഉർവിഷ്ഷാ നിർവഹിച്ചു. ഇ-ഗ്ലോബ് എന്റ്റർപ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്സ്‌ക്ലൂസീവ് ഷോറൂം ഡീലറും. ഷൈൻ, സ്റ്റാർ, ഡോഡോ തുടങ്ങിയ മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്‌പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു 4 വിപണിയിലിറക്കിയത്. അതേസമയം സെപ്റ്റംബറിൽ പുതിയ ബൈക്കുകളും […]
Read more
Advertisement
WhiteswanTV Footer