Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

സ്വർണവിലയിൽ വർധന; പവൻ 120 രൂപ കൂടി

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. […]
Read more

പാം ഓയില്‍ ഇറക്കുമതി; 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ജൂണില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും സ്റ്റോക്കുകള്‍ കുറയ്ക്കുന്നതിനും മലേഷ്യയിലെ പാം ഓയില്‍ ഫ്യൂച്ചറുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ജൂണില്‍ പാം ഓയില്‍ ഇറക്കുമതി പ്രതിമാസം 61% വര്‍ധിച്ച് 953,000 മെട്രിക് ടണ്ണായി, ഡീലര്‍മാരുടെ കണക്കുകള്‍ പ്രകാരം, 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ഒക്ടോബറില്‍ അവസാനിക്കുന്ന […]
Read more

അനക്കമില്ലാതെ സ്വർണവില; പവന് 72,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം. മൂന്ന് ദിവസത്തിനിടെ പവന് 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 7440 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം. Content: Gold price unchanged; Pawan at Rs 72,560
Read more

അദാനിയും അംബാനിയും ഇന്ധനവിപണിയിൽ

മുംബൈ: ഇന്ത്യയിലെ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദാനി ടോട്ടൽ ഗ്യാസും റിലയൻസ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളും ഇന്ധനം വിൽക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം അദാനി ടോട്ടൽ ഗ്യാസ് ഔട്ട്​ലെറ്റുകളിൽ റിലയൻസിന്റെ പെട്രോളും ഡീസലും വിൽക്കും. ജിയോബി.പി പമ്പുകളിൽ അദാനി ഗ്യാസും വിൽക്കും. മികച്ച സേവനം ജനങ്ങൾക്ക് നൽകാനാണ് ശ്രമമെന്ന് ജിയോ ബി.പി ചെയർമാൻ ശാർതാക് ബെഹുറിയ പറഞ്ഞു. അദാനിയുമായുള്ള പങ്കാളിത്തം കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ ഔട്ട്‍ലറ്റുകളിലൂടെ ഗുണനിലവാരമുളള […]
Read more

വാണിജ്യ വായ്പ വളര്‍ച്ച ത്വരിതപ്പെടുത്താനായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ പുതിയ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് അവതരിപ്പിച്ചു

കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും. വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ […]
Read more

റെക്കോര്‍ഡ് ഉയരത്തില്‍ എണ്ണ ഇറക്കുമതി

ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തിൽ. മെയ് മാസത്തില്‍ 10% വര്‍ധനവാണ് ഉണ്ടായത്. മെയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. പ്രതിമാസം 9.8% വര്‍ധനവാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. മെയ് മാസത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 21.32 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ എണ്ണ, […]
Read more

സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ വർധിച്ച് 73,880 രൂപയും ഗ്രാമിന് 25 രൂപ കൂടി 9,235 രൂപയുമാണ് ഇന്നത്തെ നിരക്ക്.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 7575 രൂപയ്ക്കാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 118 രൂപ നിരക്കിലാണ് വ്യാപാരം. Content: Gold prices increase; Pawan increases by Rs 200
Read more

സ്വര്‍ണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയും പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഇടിവുണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഇന്നലെയും കയറിയും ഇറങ്ങിയും നിന്നു.ഔണ്‍സിന് 3384 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 3368.95 ഡോളറിലേക്ക് ഇറങ്ങിയിരുന്നു. ഇന്നു […]
Read more

കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പിക്‌സിസ് ഗ്ലോബല്‍, ക്വാള്‍സ് എഐ എന്നിവയുമായി ചേര്‍ന്ന് നടത്തിയ ‘ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ’ ഫലങ്ങള്‍ പുറത്തുവിട്ടു. മെട്രോ, ഒന്ന്, രണ്ട് നിര നഗരങ്ങളിലായി ശമ്പളമുള്ളവരും സ്വയം തൊഴിലാളികളുമായ 1000ലധികം വനിതകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പ്, ദീര്‍ഘകാല സാമ്പത്തിക സുരക്ഷയിലേക്കുള്ള സമീപനം എന്നിവയാണ് വിലയിരുത്തിയത്. മക്കളുടെ ഭാവി, വിദ്യാഭ്യാസ ചെലവുകള്‍, […]
Read more

സ്വര്‍ണവില കുതിക്കുന്നു; പവന് 74000 രൂപ

രണ്ടു ദിവസം താഴ്ന്നു നിന്ന സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയും പവന് 74000 രൂപയുമായി ഉയർന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7590 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളിയും ഇന്ന് കുതിച്ചുകയറി. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 118 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് […]
Read more
Advertisement
WhiteswanTV Footer