Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി കൂടി

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ 5.6 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് 5.1 ശതമാനമായിരുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ 15-29 വയസ്സ് പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിച്ചു. ഏപ്രിലില്‍ ഇത് 12.3% ആയിരുന്നു, മെയ് മാസത്തില്‍ ഇത് 13.7% ആയാണ് ഉയര്‍ന്നത്. നഗരങ്ങളിലെ യുവാക്കള്‍ക്കും സ്ഥിതി സമാനമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ കുറയുന്നത് ഗ്രാമീണ തൊഴില്‍ കണക്കുകളെ സാരമായി ബാധിച്ചു. റാബി വിളവെടുപ്പ് സീസണിലാണ് ഇത് സംഭവിക്കുക. പ്രാഥമിക മേഖലയിലെ തൊഴില്‍ […]
Read more

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിലാണ് പലിശയിൽ കുറവ് വരുത്തിയത്. പലിശയില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും ആശ്വാസകരമാണ്. […]
Read more

വെളിച്ചെണ്ണയ്ക്ക് തീ വില; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന

വെളിച്ചെണ്ണവില ഓരോ ദിവസവും വർധിച്ചുവരികയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378 രൂപയായിരുന്നു. ഒരാഴ്ച മുന്‍പ് 363 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന. മില്ലുകളില്‍നിന്നു വാങ്ങുമ്പോള്‍ കിലോയ്ക്ക് 385-390 രൂപ നല്‍കണം. പല കുടുംബങ്ങളും മറ്റ് എണ്ണകളിലേക്കു മാറിക്കഴിഞ്ഞു. പാം ഓയിലും സൂര്യകാന്തിയുമാണ് ഉപയോഗിക്കുന്നത്. വില കുതിച്ചതോടെ മായംകലര്‍ന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നത് പ്രതിസന്ധിയാണ്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നവരുണ്ടെന്നും ആക്ഷേപമുണ്ട്. Content: Coconut oil prices rise by […]
Read more

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ബോധവത്കരണം പ്രാവര്‍ത്തികമാക്കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനും മണ്ണും സസ്യങ്ങളും വ്യാപകമായ പരിസ്ഥിതിയും സംരക്ഷിച്ച് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താനും ഭൂമിയില്‍ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം ഇന്ത്യയില്‍ വന്‍ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. 2023ല്‍ മാത്രം 94.6 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ ഏകദേശം […]
Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 213.43 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150.23 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.23 കോടി രൂപയും നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയാണ് അനുവദിച്ചത്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും ലഭിക്കും. ഈ സാമ്പത്തിക […]
Read more

വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് 350 രൂപയായി

തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ വെളിച്ചെണ്ണയ്ക്ക് വിപണിയിൽ തീവിലയാണ്. വില വർധിക്കുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവര്‍ഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വർധനവാണ് ഉണ്ടാകുന്നത്. എന്നാൽ ഈ അവസരം മുതലാക്കി മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ എത്താൻ തുടങ്ങിയിട്ടുണ്ട്. നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളില്‍ മിക്കതും പിടിച്ചുനില്‍ക്കുന്നത് വെളിച്ചെണ്ണ ഉത്പാദനത്തിലാണ്. കൂടാതെ […]
Read more

സ്വർണവിലയിൽ വർധന; പവന് 72640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9080 രൂപയായി ഉയര്‍ന്നു. പവന് 72640 രൂപയുമായി. ഇന്നലെ രണ്ടു തവണയായി 1120 രൂപ വര്‍ധിച്ച് ഉപഭോക്താക്കളെ സ്വര്‍ണവിപണി ഞെട്ടിച്ചിരുന്നു. രാവിലെ വില വര്‍ധിച്ചതിനുശേഷം ഉച്ചക്ക് 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണത്തിന് രണ്ടു ദിവസം കൊണ്ട് 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7445 രൂപയായി ഉയര്‍ന്നു. എന്നാല്‍ […]
Read more

വീണ്ടും പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്

രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. അങ്ങനെ നിരക്ക് കുറയ്ക്കുകയാണെങ്കിൽ ഇത് തുടർച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും. രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 4 ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.16 ശതമാനമാണ്. കൂടാതെ, അമേരിക്കയുടെ താരിഫ് നീക്കങ്ങള്‍ ആഗോള […]
Read more

ചൈനയെ മറികടന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമ്മിക്കുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട്. 2025 ഏപ്രിലിൽ ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 76% വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 37 ലക്ഷമായിരുന്നു. […]
Read more

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ബൈജൂസ് ആപ്പ് ഔട്ട്

ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു.ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസിന്റെ ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണിന്റെ മറ്റ് ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പും, ബൈജൂസിന്റെ എക്‌സാം പ്രെപ്പ് ആപ്പും […]
Read more
Advertisement
WhiteswanTV Footer