Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട ട്രേഡ് മാർക്ക് അപേക്ഷ പിൻവലിച്ച് റിലയൻസ്

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നാണ് പേരിട്ടത്. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളാണ് തകർക്കപ്പെട്ടത്. ഇതോടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുകേഷ് അംബാനിയുടെ റിലയൻസ്, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ട്രേഡ്മാർക്കിന് വേണ്ടി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ച പിഴവാണിതെന്നും ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ പിൻവലിക്കുകയാണെന്നും റിലയൻസ് അറിയിച്ചിരിക്കുകയാണ്. ഒരു ജൂനിയറായ ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ […]
Read more

ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. തീപിടുത്തമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം എന്നതാണ് എസ്ബിഐ ജനറല്‍ ഫ്‌ളെക്‌സി ഹോം ഇന്‍ഷുറന്‍സിന്റെ പ്രത്യേകത. വിലപ്പെട്ട വസ്തുക്കള്‍ക്കുള്ള സംരക്ഷണം, താല്‍ക്കാലിക താമസത്തിനുള്ള ചെലവുകള്‍, മോഷണത്തില്‍ നിന്നുള്ള […]
Read more

₹100, ₹200 നോട്ടുകൾ എടിഎമ്മുകളിൽ നിന്ന് വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം

മുംബൈ:എല്ലാ ബാങ്കുകളും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരും (WLAOs) അവരുടെ എടിഎമ്മുകൾ വഴി ₹100, ₹200 നോട്ടുകൾ പതിവായി വിതരണം ചെയ്യണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. എടിഎമ്മുകൾ പലപ്പോഴും ₹500 നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യത്തിൽ എടിഎമ്മുകളിൽ കുറഞ്ഞ മൂല്യമുള്ള കറൻസിയുടെ അഭാവത്തെക്കുറിച്ചുള്ള പതിവ് പൊതുജന പരാതികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഇന്നലെ പുറത്തിറക്കിയ ആർബിഐ സർക്കുലർ അനുസരിച്ച്, 2025 സെപ്റ്റംബർ 30 ഓടെ, എല്ലാ എടിഎമ്മുകളിലും കുറഞ്ഞത് 75% […]
Read more

സ്വർണവില താഴേയ്ക്ക്; പവന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ താഴ്ച്ച. ഒരു പവൻ സ്വർണ്ണത്തിന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,282.91 ഡോളറിലാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,800 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 111.80 രൂപ, 8 ഗ്രാമിന് […]
Read more

സ്വർണവില ഉയരങ്ങളിലേക്ക്; ​ഗ്രാമിന് ആദ്യമായി 9,000 രൂപ മറികടന്നു

സംസ്ഥാനത്തെ സ്വർണവില കത്തിക്കയറുന്നു. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരമാണ്. ഇതാദ്യമായാണ് ഗ്രാം വില 9,000 രൂപ മറികടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. നിലവിൽ ആഗോള വില ട്രോയ് ഔൺസിന് 3,370.40 ഡോളർ നിലവാരത്തിലാണ്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ […]
Read more

ബജാജ് അലയന്‍സ് ലൈഫ്; സൂപ്പര്‍വുമണ്‍ ടേം പദ്ധതി പുറത്തിറക്കി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, കുട്ടികള്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമഗ്ര സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് […]
Read more

സ്വർണവില റെക്കോർഡിലേക്ക്; 70000 ത്തിൽ എത്താൻ 40 രൂപയുടെ കുറവ്

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വർണം. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 75,500 രൂപയ്ക്ക് മുകളിൽ എങ്കിലും നൽകണം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,07,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.10 രൂപ, 8 ഗ്രാമിന് 856.80 […]
Read more

ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ കുറച്ച് ബാങ്കുകൾ

രാജ്യത്തെ ബാങ്കുകൾ ബാങ്ക് വായ്പ പലിശ കുറച്ചതിന് ശേഷം സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറയ്ക്കുന്നു. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 ബേസിസ് പോയിന്റ് (bps) വരെ കുറവ് വരുത്തിയിരിക്കുകയാണ്. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. കനറാ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയുള്ള […]
Read more

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിൽ എത്തി. ഭവന വായ്പയിൽ അടക്കം ഇതോടെ പലിശഭാരം കുറയും. ഉയർന്ന് നിന്ന പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ ധനനയ സമിതി യോഗം ഐക്യകണ്‌ഠേനെ അംഗീകരിക്കുകയായിരുന്നു. വിപണിയിൽ ഇതോടെ കൂടുതൽ പണമെത്തുകയും ഭവന വാഹന വായ്പകള്‍ എടുത്തവര്‍ക്ക് പലിശ ഭാരത്തില്‍ കുറവ് വരികയും ചെയ്യും. സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന അനുമാനം കൂടി ധനനയ സമിതി തീരുമാനത്തെ സ്വാധീനിച്ചു. നിലവില്‍ വിലക്കയറ്റം നാല് ശതമാനത്തില്‍ താഴെയാണ്. […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ താഴ്ച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8,285 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 66,280 രൂപയുമാണ്. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് സംസ്ഥാനത്ത് വില താഴ്ന്നിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,02,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 102.90 […]
Read more
Advertisement
WhiteswanTV Footer