Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss news

പത്ത് മിനിറ്റിനുള്ളില്‍ മരുന്ന് വിതരണവുമായി സെപ്‌റ്റോ

തെരഞ്ഞെടുക്കപ്പെട്ട മെട്രോപൊളിറ്റന്‍ നഗരങ്ങളിൽ 10 മിനിറ്റിനുള്ളില്‍ മരുന്ന് വിതരണം നടത്താൻ ഒരുങ്ങി സെപ്‌റ്റോ. ഇതിനായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം ‘സെപ്റ്റോ ഫാര്‍മസി’ ആരംഭിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ ഈ സേവനം ആരംഭിച്ചതായി സെപ്റ്റോ സഹസ്ഥാപകനും സിഇഒയുമായ ആദിത് പാലിച്ച ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഈ നീക്കം സെപ്റ്റോയുടെ പ്രധാന 10 മിനിറ്റ് പലചരക്ക് വിതരണത്തിനുമപ്പുറത്തേക്ക് വികസിക്കുന്നതിന്റെ തെളിവാണ്.
Read more

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ മുന്‍പ് 3.7 ശതമാനമെന്നായിരുന്നെങ്കില്‍ പിന്നീട് ഇത് […]
Read more

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി

ജൂലൈ മാസം അവസാനിക്കാൻ രണ്ട് ദിവസമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് മുതൽ ചില നിർണായക സാമ്പത്തിക മാറ്റങ്ങൾ വരുന്നു.എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ […]
Read more

സ്വർണവിലയില്‍ നേരിയ ഇടിവ്; 80 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 73,200 രൂപയായി.73, 280 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് നിരക്ക്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു.
Read more

2025 ആ​ഗസ്റ്റ് 1 മുതൽ യു.പി.ഐയിൽ എന്തൊക്കെ മാറ്റങ്ങൾ?

2025 ആഗസ്റ്റ് 1 മുതൽ യു.പി.ഐയിൽ ചില പ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. യു.പി.ഐ സിസ്റ്റത്തിന്റെ ‘സമ്മർദ്ദം’ കുറയ്ക്കുാനും, പേയ്മെന്റുകളിലെ കാലതാമസം, തടസ്സം എന്നിവ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് NPCI പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ആഗസ്റ്റ് 1 മുതൽ ഉപയോക്താക്കൾക്ക് ഒരു ദിവസം പരമാവധി 50 തവണ മാത്രമേ യു.പി.ഐ ഉപയോഗിച്ച് ബാലൻസ് ചെക്ക് ചെയ്യാൻ സാധിക്കൂ. സമാനമായി യൂസേഴ്സിന് അവരുടെ ഫോൺ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ […]
Read more

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 73,440 രൂപയും, ഗ്രാമിന് 9,180 രൂപയുമാണ് വില. ഇത് ജൂലൈയിലെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പവന് 73,360 രൂപയും, ഗ്രാമിന് 9,170 രൂപയുമായിരുന്നു നിരക്കുകൾ. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,26,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 126 രൂപ, 8 […]
Read more

യെസ് ബാങ്കിന് 59 ശതമാനം വര്‍ധനവോടെ 801 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59.4 ശതമാനം നേട്ടത്തോടെ 801 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇത് തുടര്‍ച്ചയായ ഏഴാമത്തെ ത്രൈമാസമാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തുന്നത്. ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 53.4 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1,358 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ ആകെ വായ്പകള്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,41,024 കോടി രൂപയിലെത്തി. വാണിജ്യ […]
Read more

എട്ട് ലക്ഷത്തിലേറെ യുവാക്കളെ ശാക്തീകരിച്ച് ഹിന്ദുജ ഫൗണ്ടേഷന്‍

കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവനോപാധിക്കായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കള്‍ക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയത്. തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ രംഗത്തെ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയ വിനിമയ, തൊഴില്‍ […]
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 72,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയെന്നത് 9105 രൂപയായി ഉയര്‍ന്നു. കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 1240 രൂപ വര്‍ധിച്ചു. ശേഷം ഇന്നലെ പവന് 360 രൂപ കുറയുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാഞ്ചാടി നിൽക്കുകയാണ് സ്വര്‍ണവില. വെള്ളിയാഴ്ച മുതലാണ് സ്വർണവിലയിൽ വീണ്ടും ഉയർച്ച ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങൾ ഇന്ത്യയിലെ സ്വർണ വിപണിയെ സാരമായി ബാധിക്കും. Content: Gold prices fall; […]
Read more
Advertisement
WhiteswanTV Footer