തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് ഒരു പവന് 84,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി. 84,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്.
രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ ഉയർന്നത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കില്‍ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് 80,880 രൂപയായി.




