Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Gold

ജൊന്നഗിരി ഖനി ഇന്ത്യയുടെ സ്വർണ ഭാവി മാറ്റുമോ?

അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജൊന്നഗിരി സ്വർണഖനി ഇന്ത്യയുടെ സ്വർണോൽപ്പാദന ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയരുന്നു. ഏകദേശം 50 ടൺ (50,000 കിലോ) വരെ സ്വർണശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരിക്കെ, രാജ്യത്തെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനികളിലൊന്നായി ജൊന്നഗിരി ശ്രദ്ധ നേടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനി പദ്ധതിയായ ജൊന്നഗിരി ഖനി 598 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 750 മുതൽ 1,000 കിലോ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. […]
Read more

അക്ഷയ തൃതീയ; സംസ്ഥാനത്ത് വിറ്റുപോയത് 1200 കോടിയുടെ സ്വർണം

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരികൾക്ക് വൻ നേട്ടം. കേരളമെമ്പാടുമുള്ള ഏകദേശം 12,000 ജൂവലറികളിലായി വൈകീട്ടോടെ 1260 കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. മൊത്തത്തിൽ ഏകദേശം 900 കിലോ സ്വർണം വിറ്റഴിക്കപ്പെട്ടു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില ഉയരാതിരുന്നത് വാങ്ങാനെത്തിയവർക്ക് ആശ്വാസമായതായി അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
Read more

അക്ഷയതൃതീയ: ഐശ്വര്യത്തിന്റെ പുണ്യദിനവും വൈവിധ്യമാർന്ന നിക്ഷേപ രീതികളും

​ഭാരതീയ വിശ്വാസമനുസരിച്ച് സര്‍വൈശ്വര്യത്തിന്റെ ദിനമായി കണക്കാക്കപ്പെടുന്ന അക്ഷയതൃതീയ ഇത്തവണ മേയ് 10 വെള്ളിയാഴ്ചയാണ് വന്നെത്തുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറ്റവും ഉത്തമമെന്ന് വിശ്വസിക്കപ്പെടുന്ന വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണിത്. ഈ ദിനം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന വിശ്വാസമാണ് അക്ഷയതൃതീയ എന്ന പേരിന് പിന്നിലുള്ളത്. അതിനാൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങാനും വലിയ തീരുമാനങ്ങൾ എടുക്കാനും ഭൂരിഭാഗം ആളുകളും ഈ ദിനം തെരഞ്ഞെടുക്കുന്നു. ​അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണം […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,13,400 രൂപയായി കുറഞ്ഞു

കോഴിക്കോട്: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇന്ന് വില എത്തിയിരിക്കുന്നത്. വിപണി റിപ്പോർട്ടുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1,13,400 രൂപയും ഗ്രാമിന് 14,175 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് മാറ്റിവെച്ചവർക്കും വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്നവർക്കും ഈ വിലക്കുറവ് മികച്ച അവസരമാണ് നൽകുന്നത്. ​18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,705 രൂപയും പവന് 93,640 രൂപയുമാണ് വില. […]
Read more

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വില 14,820 രൂപയായി. പവന് വില ₹1,18,560 രൂപ. 18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,175 രൂപയും പവന് ₹97,400 രൂപയുമായി.
Read more

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വിലയില്‍: ഒറ്റ ദിവസം രണ്ട് തവണകളായി കൂടിയത് പതിനായിരത്തോളം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വര്‍ണവില കുറഞ്ഞത്. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. കേന്ദ്ര […]
Read more

സ്വർണ്ണവില കുറയ്ക്കാൻ എളുപ്പവഴി

കുറച്ച്ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വില കൂടിയും കുറഞ്ഞും നിൽക്കുന്നത് കേരളത്തിലെ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മാസം സ്വർണ്ണവില ഏറ്റവും അധികം കൂടിയത് ജനുവരി 29 നായിരുന്നു. അന്ന് ഒരു പവൻ 22 ക്യാരറ്റ് സ്വർണ്ണത്തിന് 8640 രൂപ ആയിരുന്നു ഒറ്റയടിക്ക് കൂടിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 16,395 രൂപയായാണ് വർധിച്ചത്. സ്വർണ്ണത്തിന്റെ ഈ വില കയറ്റം കേരളത്തിൽ വലിയരീതിയിലുള്ള സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നുണ്ട്. സ്വർണവിലയുടെ ചരിത്രത്തിൽ ഒരിക്കലും ഉയരാത്ത നിരക്കായിരുന്നു അത്. ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ […]
Read more

സ്വർണവില കുതിച്ചുയരുന്നു:കേരളത്തിൽ റെക്കോർഡ് നിരക്ക്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.രാവിലെ ഒരു നിരക്കായാൽ ഉച്ചയ്ക്ക് മറ്റൊന്നും, വൈകുന്നേരം വീണ്ടും വേറൊരു വിലയും എന്നതാണ് നിലവിലെ സ്ഥിതി. വില മാറുന്നുവെന്നതിൽ മാത്രം കാര്യമല്ല, മറിച്ച് ആ വില എത്തിനിൽക്കുന്ന ഉയരമാണ് ആശങ്ക വർധിപ്പിക്കുന്നത്.ചരിത്രത്തിലെ ഉയർന്ന നിരക്കുകളിൽ എത്തിയ ശേഷം ചെറുതായി താഴ്ന്നാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നെങ്കിൽ, ഉച്ചയോടെ അത് 1,08,800 രൂപയായി. ഉച്ചയ്ക്ക് […]
Read more

സ്വര്‍ണ്ണം കുതിപ്പില്‍ തന്നെ: ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണവില

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
Read more

കത്തിക്കയറി സ്വര്‍ണ്ണ വില: ഇന്ന് കൂടിയത് പവന് 480 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 480 രൂപ വീതമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് മൂന്ന് രൂപ ഉയര്‍ന്ന് വെള്ളി 186 രൂപയെന്ന പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix