Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണ്ണവില കുറയ്ക്കാൻ എളുപ്പവഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുറച്ച്ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വില കൂടിയും കുറഞ്ഞും നിൽക്കുന്നത് കേരളത്തിലെ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മാസം സ്വർണ്ണവില ഏറ്റവും അധികം കൂടിയത് ജനുവരി 29 നായിരുന്നു. അന്ന് ഒരു പവൻ 22 ക്യാരറ്റ് സ്വർണ്ണത്തിന് 8640 രൂപ ആയിരുന്നു ഒറ്റയടിക്ക് കൂടിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 16,395 രൂപയായാണ് വർധിച്ചത്.

സ്വർണ്ണത്തിന്റെ ഈ വില കയറ്റം കേരളത്തിൽ വലിയരീതിയിലുള്ള സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നുണ്ട്. സ്വർണവിലയുടെ ചരിത്രത്തിൽ ഒരിക്കലും ഉയരാത്ത നിരക്കായിരുന്നു അത്. ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ക്ഷേ​പ​ക​ർ​ ​സു​ര​ക്ഷി​ത​നി​ക്ഷേ​പം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തെ​ ​കൂ​ട്ടു​പി​ടി​ക്കു​ന്ന​താ​ണ് ​​വി​ല​ ​കുതിച്ചുയ​രാ​നി​ട​യാ​ക്കു​ന്ന​ത് എന്ന കാരണമാണ് ഇതിനു മറുപടിയായി ഉയർന്നു വരുന്നത്.​

​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​ഔ​ൺ​സി​ന് 5,​​276​ ​ഡോ​ള​റി​ലെ​ത്തി​യ​തി​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലും​ ​വി​ല​ ​ഉ​യ​രു​ന്ന​ത് എന്നും ​ഡോ​ള​റി​ന്റെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​യും​ ​സ്വ​ർ​ണ​വി​ല​യെ​ ​സ്വാ​ധീ​നി​ക്കു​ന്നു​ണ്ട് എന്ന അഭിപ്രായങ്ങളും സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്.​ ​യു.​എ​സ് ​ഡോ​ള​റി​ന്റെ​ ​മൂ​ല്യം​ 95​ലോ​ ​അ​തി​ന് ​താ​ഴെ​യോ​ ​പോ​യാ​ൽ​ ​സ്വ​‍​ർ​ണ​വി​ല​ 6000​ ​ഡോ​ള​ർ​ ​ക​ട​ന്നേ​ക്കാ​മെ​ന്ന് അന്നും ​ഈ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്‌​ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നത്. അതേസമയം, വെള്ളിവിലയിലും വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഈ സാഹചര്യം നില നിൽക്കവേ സ്വർണ്ണത്തിന്റെ വില കുത്തനെ ഇടിയുന്നതാണ് പിന്നെ കേരളം കണ്ടത്. കുതിച്ച് ഉയർന്നു നിന്നിരുന്ന സ്വർണ്ണ വില ഒറ്റയടിക്ക് താഴ്ന്നു ഇറങ്ങുകയായിരുന്നു. ജനുവരി 30 നു വൻ ഇടിവാണ് സ്വർണ്ണത്തിനു കേരളത്തിൽ ഉണ്ടായത്. കൂടിയത് പോലെ തന്നെ ഒറ്റയടിക്ക് പവന് 5,240 രൂപയും ഇന്ന് 6320 രൂപയും കുറയുകയായിരുന്നു. ഇത് കേരളത്തിൽ ആകമാനമുള്ള ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ഇടിവായിരുന്നു എന്ന് തന്നെ പറയാം. രാവിലെ സ്വർണവില കൂടിയാൽ ഉച്ചയോ വൈകുന്നേരമോ ആകുമ്പോൾ വില കുറയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

എന്നാൽ തുടരെ തുടരെയുള്ള സ്വർണ്ണവിലയുടെ വർധനവും കുറവും മറ്റ് ചില സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഗോള വിപണിയിലെ വിലയുടെ വർദ്ധനവിനെ പറഞ്ഞു കാരണങ്ങൾ നിരത്തുമ്പോഴും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസ്സോസിസ്യഷൻ എടുക്കുന്ന തീരുമാനങ്ങളാണോ ഇതിനു പിന്നിലെ കാരണമെന്ന ചോദ്യങ്ങളും വിവിധ ഭാഗത്ത് നിന്ന് ഉയർന്നു വരുന്നുണ്ട്.

അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകർച്ചയും അടക്കമുള്ള കാരണങ്ങളാൽ വില ആടിയുലയുമ്പോൾ ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാനുള്ള അവസരവും ചോദ്യം ചെയ്യപ്പെടുകയാണ്. വിലയിലെ ചാഞ്ചാട്ടത്താൽ വിൽപ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നുണ്ട്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 5,560 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ട രാജ്യാന്തര സ്വർണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെയാണ് കേരളത്തിലും വില കുത്തനെ ഇടിഞ്ഞത്. സ്വർണ്ണവില 70% കൂടുമ്പോൾ വെള്ളിയുടെ വില 140% വില കൂടുന്നുണ്ട് എന്നും സാമ്പത്തിക വിദഗദ്ധർ പറയുന്നു.

വെള്ളിയുടെ ഇറക്കുമതി കൂടുതലായി നടത്തുന്നത് ചൈന ആയതിനാൽ അവിടെ പിടിമുറുക്കുന്നതിനനുസരിച്ച് വെള്ളി വിലയിലും ഉയർച്ചയും താഴ്ച്ചയും ഉണ്ടാകുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡേൊണാൾഡ് ട്രംപിന്റെ ധന നയമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്. പകരത്തീരുവ മുതൽ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയർമാൻ നിയമനവും വരെ സ്വർണ വിപണിയെ ബാധിച്ചു എന്ന് പറയാം. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാർത്തകളും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു.

ഡോളറിലും അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും ബദൽ നാണയമെന്ന നിലയിൽ സ്വർണ ശേഖരം ഉയർത്തുകയാണ്. ഏതായാലും സ്വർണ്ണവില കൂടിയും കുറഞ്ഞും നിൽക്കുന്നത് ഉപയോക്താൾക്കൾക്കും വ്യാപാരികൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്.

Recent News

Advertisement
WhiteswanTV Footer