Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടടഞ61 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്‌കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത സംവിധായകരുടെ നൊസ്റ്റാള്‍ജിയ പകരുന്ന വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ, അദ്ദേഹത്തിന്റെ പ്രതിഭ, ഭാവന, ചലച്ചിത്ര നിര്‍മ്മാണത്തിലുള്ള വൈദഗ്ധ്യം, ആധിപത്യം എന്നിവയെയും ചലച്ചിത്ര സൃഷ്ടാക്കളുടെ തലമുറകളിലൂടെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തെയും അടയാളപ്പെടുത്തുന്നു.

റോക്ക്സ്റ്റാര്‍ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ടടഞ 61 നെ സിംഗീതത്തിന്റെ എക്കാലത്തെയും വലിയ സ്വപ്ന ചിത്രമായി ആണ് വൈജയന്തി മൂവീസ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഒരു സുപ്രധാന നിമിഷത്തിന് വേദിയൊരുക്കി കൊണ്ടാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രേക്ഷകരിലും സിനിമാ ലോകത്തും വളരെയധികം ആകാംഷ സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമൊരുക്കാന്‍ സിംഗീതം ശ്രീനിവാസ റാവു ഒരുങ്ങുന്നതോടെ, ടടഞ61 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്നതും കാത്തിരിക്കുന്നതുമായ ചിത്രമായി മാറുകയാണ്. അദ്ദേഹത്തിന്റെ സിനിമയിലുള്ള വര്ഷങ്ങളുടെ അറിവിനെ, സമകാലിക സിനിമാ അഭിലാഷവുമായി കൂട്ടിച്ചേര്‍ത്തു കൊണ്ട് നാഗ് അശ്വിന്‍ അവതരിപ്പിക്കുമ്പോള്‍, ഒറിജിനാലിറ്റിയുടെയും നിര്‍ഭയമായ പരീക്ഷണത്തിന്റെയും പര്യായമായ ഒരു ഇതിഹാസ ചലച്ചിത്രകാരന്റെ മറ്റൊരു അനശ്വരമായ ചിത്രമാണ് അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നത്. പിആര്‍ഒ – ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer