സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റെയില്‍വേ പാളത്തില്‍ സോളാര്‍ പാനലുകള്‍; പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ആദ്യമായി റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് തങ്ങളുടെ വര്‍ക്ക്‌ഷോപ്പ് ലൈനിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയിൽവേയുടെ പുതിയ കാൽവെപ്പാണിത്.

ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാര്‍ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുത പദ്ധതി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.