Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്”: മനസ്സുതുറന്ന് ശോഭന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായ താരമാണ് ശോഭന. ഇന്നും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് അവർ മറുപടി നൽകിയതെന്നും ശോഭന പറയുന്നു. മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താൻ കാത്തിരിക്കുകയാണെന്നും ശോഭന പറയുന്നു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ പ്രതികരണം.

അതേസമയം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ തുടരും എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി വേഷമിട്ടത്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് തുടരും എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും മലയാളത്തിലെത്തുന്നത്. 2009 ൽ പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിലായിരുന്നു മലയാളത്തിലെ എവർഗ്രീൻ കോംബോയിലൊന്നായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് ഇതിന് മുൻപ് അവസാനമായി അഭിനയിച്ചത്.

Recent News

Advertisement
WhiteswanTV Footer