താൻ സിനിമയെടുക്കുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല, മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് പൃഥ്വിരാജ് സുകുമാരൻ. ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
“സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള ഒരു പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം. എല്ലാത്തിനും അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങൾ ഇതിനകം തന്നു കഴിഞ്ഞു” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും നടന്നതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.






