Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്: പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2025-ലെ തദ്ദേശസ്ഥാപന പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. www.sec.kerala.gov.in
എന്ന വെബ്‌സൈറ്റിൽ ഈ വിജ്ഞാപനം പരിശോധിക്കാം. വിജ്ഞാപന തിയതിയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ ആക്ഷേപങ്ങൾ കമ്മീഷന്റെ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാനാവും.

രാഷ്ട്രതലത്തിൽ അംഗീകാരം നേടിയ പാർട്ടികൾക്ക് ഒന്നാം പട്ടികയിലായി ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവയ്ക്ക് ഈ പട്ടികയിൽ ഉൾപ്പെടുത്തി ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്.

രണ്ടാം പട്ടികയിൽ സംസ്ഥാനതല പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവയാണ് ഇവയിൽപ്പെടുന്നത്.

മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ട്, കേരള നിയമസഭയിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ പ്രതിനിധികളുള്ളതുമായ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28 രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്.

നാലാം പട്ടികയിൽ ഉൾപ്പെട്ട 73 സ്വതന്ത്ര ചിഹ്നങ്ങൾ, ഒന്നും രണ്ടും മൂന്നും പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടതുമായ ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നതായും കമ്മീഷൻ വ്യക്തമാക്കി.

ഇതുവരെ ചിഹ്നം അനുവദിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമുള്ള പക്ഷം അപേക്ഷ സമർപ്പിച്ചാൽ സ്വതന്ത്ര ചിഹ്നം അനുവദിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാരപത്രവും ഉൾപ്പെടുത്തണം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ ഈ കാര്യങ്ങൾ അറിയിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer