സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റൊമാന്റിക് കോമഡി ചിത്രം ശുക്രൻ; ചിത്രീകരണം പൂർത്തിയായി

റൊമാന്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പായ്ക്കപ്പ് ആയി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ – ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്.

ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ്‍മാൻ , സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്യ കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹൃത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക് ഹ്യൂമർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക.കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ,ബിനു തൃക്കാക്കര , മാലാ പാർവ്വതി, റിയസ്‌നർമ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായർ,, ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്‍മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രാഹുൽ കല്യണിന്റേതാണ് തിരക്കഥ. ഗാനങ്ങൾ – വയലാർ ശരത്‍ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ .സംഗീതം -സ്റ്റിൽജു അർജുൻ. പശ്ചാത്തല സംഗീതം – സിബി മാത്യു അലക്സ്.

ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് – സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോൺ. ആക്ഷൻ- കലൈകിംഗ്സ്റ്റൺ,മാഫിയാ ശശി, കൊറിയോഗ്രാഫി – ഭൂപതി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. സ്റ്റിൽസ് – വിഷ്‍ണു .ആർ. ഗോവിന്ദ് . സൗണ്ട് മിക്സിങ് – അജിത്.എം. ജോർജ്. ലൈൻ പ്രൊഡ്യൂസർ – സണ്ണി തഴുത്തല. പ്രൊജക്റ്റ് ഡിസൈനർ – അനുക്കുട്ടൻ ഏറ്റുമാന്നൂർ. ഡിസൈൻസ് – മനു സാവിഞ്ചി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Advertisement

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »
Advertisement