കാബൂൾ: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം ആഗ്രഹിക്കുന്നതായി അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. കാബൂളിലെ അമേരിക്കൻ എംബസി വീണ്ടും തുറക്കണമെന്നാണ് താലിബാൻ സർക്കാർ ആവശ്യപ്പെട്ടത്.
അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് ശേഷം കാബൂളിലെ ഇന്ത്യൻ ടെക്നിക്കൽ മിഷൻ പൂർണ എംബസിയായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ അമേരിക്കയിൽ നിന്നുള്ള പ്രതികരണത്തിനായി ഇടപെട്ടത്.
യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരവും വ്യാപാരപരവുമായ നല്ല ബന്ധം ആഗ്രഹിക്കുന്നു.ഇ ക്കാര്യത്തിൽ, ഈ മേഖലകളിൽ ഞങ്ങളുമായി ഇടപഴകാൻ എല്ലായ്പ്പോഴും യുഎസിനെ സമീപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് താലിബാൻ വക്താവ് മുജാഹിദ് പറഞ്ഞു,
“ബഗ്രാമിനെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കാബൂളിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതുവഴി അഫ്ഗാനിസ്ഥാനും യുഎസും തമ്മിൽ നിയമപരവും സ്ഥിരവുമായ ബന്ധം സ്ഥാപിക്കാനാകും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


