പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മാധ്യമപ്രവർത്തകനായ ലക്ഷ്മി നാരായൺ സിങ് ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ് അശോക് സിങ്ങിന്റെ അനന്തരവനായ പപ്പു സിങ് പ്രയാഗ്രാജിലെ ഹോട്ടലിന് സമീപത്താണ് ആക്രമിക്കപ്പെട്ടത്
കഴുത്ത്, വയർ, കൈകളിൽ ഉൾപ്പെടെ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പപ്പു സിങ്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിശാൽ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.




