ജയ്പൂർ: രാജസ്ഥാനിലെ ഫാലോടിയിൽ ടെംപോ ട്രാവലറും നിർത്തിയിട്ടിരുന്ന ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാരത് മാല ദേശീയപാതയിലെ മറ്റോഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
ബിക്കാനിറിലെ കോലായത്ത് ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലായിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരും ജയ്പൂരിലെ സർസഗർ പ്രദേശത്തെ സ്വദേശികളാണ്. 15 പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്.
പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടര്‍ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയതായി ജോധ്പൂർ പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് അറിയിച്ചു.




