സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജനകീയതയിൽ കുമരകത്തിന് ഹരിത മാതൃക

കുമരകം: കുമരകത്തെ റോഡുകള്‍ക്ക് ഇനി ഹരിതശോഭ. കുമരകം നേച്ചര്‍ ക്ലബ്ബ്, ‘എന്റെ പ്രോജക്ട് നമ്മുടേതും’ എന്ന ആശയത്തിന്റെ ഭാഗമായി സാവിത്രി കവല – നസ്രത്ത് പള്ളി റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടു.

റോഡിന്റെ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തമാണ് പദ്ധതിയുടെ വിജയത്തിന് ഏറ്റവും പ്രധാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുമരകത്തെ മുഴുവനായും സൗന്ദര്യവല്‍ക്കരിച്ച് സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

. കോട്ടയം ഡിവിഷന്‍ സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. നേച്ചര്‍ ക്ലബ്ബ് പ്രസിഡന്റ് എബ്രഹാം കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വെറ്റ്‌ലാന്റ് അതോറിറ്റി കേരള അസിസ്റ്റന്റ് ഡയറക്ടര്‍ ജോണ്‍ സി. മാത്യു മുഖ്യപ്രഭാഷണം നടത്തി.

നവനസ്രത്ത് പള്ളി വികാരി ഫാദര്‍ സിറിയക്ക് വലിയ പറമ്പില്‍, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടന്‍, നേച്ചര്‍ ക്ലബ്ബ് ഉപദേശക സമിതി അംഗം വി.ജി ശിവദാസ് കലാക്ഷേത്രം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.യു സുരേന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ഡി പ്രേംജി നന്ദിയും പറഞ്ഞു.

പങ്കെടുത്ത എല്ലാവരും ഒരേസമയം തൈകള്‍ നട്ട് പദ്ധതിക്ക് ഹരിത തുടക്കം നല്‍കി. പി.എസ്സ് രഘു, സുമം കെ. ജോസഫ്, ജേക്കബ്ബ് സി കുസുമാലയം, മുകേഷ് ഫിലിപ്പ്, കെ.ജി ബിനു, ഡോ. മാഗി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement