Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വാഗ്ദാനം ചെയ്‌ത മൈലേജ് ലഭിക്കാത്തതിനും മറ്റ് നിരന്തരം സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാത്തതിനെയും തുടർന്ന് മലപ്പുറം സ്വദേശി നടത്തിയ 12 വർഷത്തെ നിയമപോരാട്ടം വിജയത്തിൽ. നിരന്തരം തകരാറുകൾകൊണ്ട് പൊറുതിമുട്ടിയ ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യവുമായാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്.

ചന്തക്കുന്ന് സ്വദേശിയായ പറവെട്ടി അബ്ദുൽ ഹക്കീമിനാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. 2013-ലാണ് ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്ന് 79,400 രൂപ നൽകി ബൈക്ക് വാങ്ങിയത്.

കമ്പനി വാഗ്ദാനം ചെയ്‌തിരുന്നത് 72 കിലോമീറ്റർ മൈലേജ് ആയിരുന്നെങ്കിലും, വാഹനത്തിന് 50 കിലോമീറ്ററിൽ താഴെ മാത്രമാണ് മൈലേജ് ലഭിച്ചത്. ഇതിനുപുറമെ, ബൈക്കിൽനിന്ന് അസ്വാഭാവികമായ ശബ്‌ദവും കേട്ടിരുന്നു.

തകരാർ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് ഹക്കീം പലതവണ ഫ്രീ സർവീസിനും അല്ലാതെയും സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതോടെ ബൈക്ക് മാറ്റി നൽകണമെന്ന് ഹക്കീം ആവശ്യപ്പെട്ടു. എന്നാൽ, വാഹനം മാറ്റി നൽകാൻ കമ്പനി വിസമ്മതിച്ചതോടെയാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ ഹക്കീം പരാതി നൽകിയത്.

Advertisement
WhiteswanTV Footer