മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട നെടിയിരുപ്പ് കാവുങ്ങൽ അഹമ്മദ് (മുൻ ഡിസിസി മെമ്പർ) , കൊണ്ടോട്ടി മുൻസിപ്പൽ കൗൺസിലറുമായ അസ്മാബിയും കോൺഗ്രസിലേക്ക് തിരിച്ചെത്തി.
ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. ഈ തദ്ദേശ തിരെഞ്ഞടുപ്പിൽ യുഡിഎഫിൻ്റെ വിജയത്തിന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






