ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. 7 പേർ മരിച്ചു. 20 പേർക്ക് പരിക്ക്. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്.
ഫരീദാബാദിൽ നിന്നുള്ള ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളെ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
അമോണിയം നൈട്രേറ്റ് ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തഹസീൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.






