മലപ്പുറം: പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ്കമ്മറ്റിയുടെ സഹകരണത്തോടെ മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും മുസ്ലീം ലീഗ് നേതാവുമായിരുന്ന കരുവള്ളി പാത്തിക്കൽ കമ്മദ് എന്ന വളപ്പിൽ ബാപ്പു ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചുനൽകിയ രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ബാപ്പു ഹാജിയുടെ മകനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രവാസി സംരംഭകനും ഗ്ലോബൽ കെഎംസിസിയുടെ എക്സിക്യൂട്ടീവ് അംഗവുമായ കെ.പി. നൗഷാദ് എന്ന മാനുവാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത് .
പഞ്ചായത്തിലെ മുപ്പത്തിരണ്ടാമത്തെ ബൈത്തുറഹ്മയാണ് ഇതോടെ അർഹരായവർക്ക് സമർപ്പിക്കപ്പെട്ടത്.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം സൈനുദ്ദീൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി.




