Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മടവൂർ എ യു പി സ്കൂളിൽ വിദ്യാർത്ഥികളുടെ മാതൃകാ പച്ചക്കറി കൃഷിക്ക് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മടവൂർ എ യു പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി ‘പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത് .യുവ തലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക ,വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു .

ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നൂതനമായ കൃഷി രീതികൾ ഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു .

കാര്‍ഷിക മേഖല ഇന്ന്‌ അനുഭവിക്കുന്ന പ്രശ്നമായ ചെലവ് കുറച്ച് ഉൽപ്പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുവാനും ഇതിലൂടെ സാധിക്കുന്നു .പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ് അഹമ്മദ് ഷബീർ, എം പി ടി എ പ്രസിഡന്റ, യാസിഫ് മാസ്റ്റർ, ഹുസൈൻകുട്ടി മാസ്റ്റർ, സയിദ ടീച്ചർ, ബിജു മാസ്റ്റർ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer