മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശി സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് പിടികൂടിയത്.
യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ പ്രവേശിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരുന്നു.
കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.എ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കും.






