മലപ്പുറം: ചീക്കോട് കെ കെ എം എച്ച് എസ്സ് എസ്സ് ചീക്കോടിന്റെ 50-ാം വാര്‍ഷിക ലോഗോ പ്രകാശനം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണ ശബളമായ സദസ്സില്‍ വെച്ച് മാനേജര്‍ കെ. ബീരാന്‍ ഹാജിയും മുന്‍ ഹെഡ്മാസ്റ്റര്‍ വിജയന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ചാനല്‍ മൈലാഞ്ചി സീസണ്‍ 7 ഫെയിം അനാമിക സിത്തുവിന്റെ സംഗീത വിരുന്ന് ഹൃദ്യമായി. സ്‌കൂളിലെ ആദ്യ ബാച്ച് (1976) വിദ്യാര്‍ത്ഥികള്‍, പ്രിന്‍സിപ്പല്‍ മുനീര്‍ കെ, പി ടി എ പ്രസിഡന്റ് കെ എന്‍ ബഷീര്‍, എച്ച് എം സൗദ ടീച്ചര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കമ്മുക്കുട്ടി, പി ടി എ എക്‌സിക്യൂട്ടിവ് പ്രതിനിധികള്‍, സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






