തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് കരിയാമ്പ്ര 14-ാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എൻ. കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പുഷ്പലത ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സിപിഐഎം കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി വി. കെ. ബാബുരാജ്, ജില്ലാ സ്ഥാനാർത്ഥി എം. വി. പ്രശാന്ത് മാസ്റ്റർ, ബ്ലോക്ക് സ്ഥാനാർത്ഥി ഷീജ സുധീപ്, 14-ാം വാർഡ് സ്ഥാനാർത്ഥി കെ. കെ. സുനിൽകുമാർ എന്നിവരാണ് സംഗമത്തിൽ സംസാരിച്ചത്.എൽഡിഎഫ് നേതാക്കളായ എം. എൻ. സത്യൻ, ടി. സി. ചെറിയാൻ, കെ. എ. സിന്ധു എന്നിവർ പങ്കെടുത്തു. വാർഡ് സെക്രട്ടറി കെ. ആർ. ബിനോഷ് സ്വാഗതവും കർഷക സംഘം സെക്രട്ടറി റെജിമോൻ മാസ്റ്റർ നന്ദിയും അറിയിച്ചു.




