Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം ജില്ലയിൽ 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടെത്തന്നെയാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകൾക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളും 12 നഗരസഭകൾക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

(ബ്ലോക്ക്, പരിധിയിലെ പഞ്ചായത്തുകൾ, വോട്ടെണ്ണെൽ കേന്ദ്രം എന്ന ക്രമത്തിൽ)

.നിലമ്പൂർ ബ്ലോക്ക്: വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകൾ-ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ.

∙ കൊണ്ടോട്ടി ബ്ലോക്ക്: ചെറുകാവ്, പള്ളിക്കൽ, വാഴയൂർ, വാഴക്കാട്, പുളിക്കൽ, മുതുവല്ലൂർ, ചേലേമ്പ്ര പഞ്ചായത്തുകൾ- മേലങ്ങാടിയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ.

∙ വണ്ടൂർ ബ്ലോക്ക് : വണ്ടൂർ, തിരുവാലി, മമ്പാട്, പോരൂർ, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകൾ- വിഎംസിജിഎച്ച്എസ്എസ് വണ്ടൂർ

∙ കാളികാവ്: കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂർ, അമരമ്പലം, കരുളായി, എടപ്പറ്റ പഞ്ചായത്തുകൾ- ജിഎച്ച്എസ് അഞ്ചച്ചവിടി.

∙ അരീക്കോട് ബ്ലോക്ക്: അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ, പുൽപ്പറ്റ കുഴിമണ്ണ, ചീക്കോട്, കാവന്നൂർ പഞ്ചായത്തുകൾ- ജിഎച്ച്എസ്എസ് അരീക്കോട്.

∙ മലപ്പുറം ബ്ലോക്ക്: ആനക്കയം, പൊന്മള, കോഡൂർ, ഒതുക്കുങ്ങൽ, പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകൾ- മലപ്പുറം ഗവ. കോളജ്.

∙ പെരിന്തൽമണ്ണ ബ്ലോക്ക്: ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂർ, കീഴാറ്റൂർ, താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, അങ്ങാടിപ്പുറം പഞ്ചായത്തുകൾ- ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിന്തൽമണ്ണ.

∙ മങ്കട ബ്ലോക്ക്: മക്കരപ്പറമ്പ്, മങ്കട, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകൾ- ഗവ. പോളിടെക്നിക് കോളജ് പെരിന്തൽമണ്ണ, അങ്ങാടിപ്പുറം.

∙കുറ്റിപ്പുറം ബ്ലോക്ക്: ആതവനാട്, എടയൂർ, ഇരുമ്പിളിയം, കൽപകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകൾ- എംഇഎസ് കെവിഎം കോളജ്, വളാഞ്ചേരി.

∙ താനൂർ ബ്ലോക്ക്: പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂർ, നിറമരുതൂർ, താനാളൂർ, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ- താനൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ,ബീച്ച് റോഡ്, പണ്ടാരക്കടപ്പുറം.

∙ വേങ്ങര ബ്ലോക്ക്: അബ്ദുറഹിമാൻ നഗർ, പറപ്പൂർ, തെന്നല, വേങ്ങര, കണ്ണമംഗലം, ഊരകം, എടരിക്കോട്- ജിവിഎച്ച്എസ്എസ് വേങ്ങര.

∙ തിരൂരങ്ങാടി ബ്ലോക്ക്: നന്നമ്പ്ര, മൂന്നിയൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, പെരുവള്ളൂർ- ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ തിരൂരങ്ങാടി.

∙ തിരൂർ ബ്ലോക്ക്: പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട്, തിരുനാവായ- സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് തിരൂർ.

∙ പൊന്നാനി ബ്ലോക്ക്: തവനൂർ, വട്ടംകുളം, എടപ്പാൾ, കാലടി- എംഇഎസ് എൻജിനീയറിങ് കോളജ്, കുറ്റിപ്പുറം

∙ പെരുമ്പടപ്പ് ബ്ലോക്ക്: ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്,വെളിയങ്കോട്- കെഎംഎം ഇംഗ്ലിഷ് മീഡിയം സ്‌കൂൾ പെരുമ്പടപ്പ്, പുത്തൻപള്ളി

നഗരസഭ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

∙ പൊന്നാനി: എവിഎച്ച്എസ്എസ്, പൊന്നാനി

∙ തിരൂർ: തിരൂർ നഗരസഭ കാര്യാലയം,തൃക്കണ്ടിയൂർ,തിരൂർ

∙ പെരിന്തൽമണ്ണ: ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ, പെരിന്തൽമണ്ണ, തെക്കുഭാഗത്തുള്ള ഹയർ സെക്കൻഡറി ബിൽഡിങ്

∙ മലപ്പുറം: മലപ്പുറം നഗരസഭ കാര്യാലയം.

∙ മഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മഞ്ചേരി.

∙ കോട്ടയ്ക്കൽ: നഗരസഭാ സിഎച്ച് ഓഡിറ്റോറിയം കോട്ടയ്ക്കൽ.

∙ നിലമ്പൂർ: ഗവ. മാനവേദ ഹയർ സെക്കൻഡറി സ്‌കൂൾ, നിലമ്പൂർ.

∙ താനൂർ: അമൃത വിദ്യാലയം, താനൂർ നഗരസഭ ഡിവിഷൻ 24 കാരോട്.

∙ പരപ്പനങ്ങാടി: എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ, പരപ്പനങ്ങാടി.

∙ വളാഞ്ചേരി: എംഇഎസ്കെവിഎം കോളജ് വളാഞ്ചേരി

∙ തിരൂരങ്ങാടി: ഒഎച്ച്എസ്എസ് തിരൂരങ്ങാടി.

∙ കൊണ്ടോട്ടി: ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി.

Recent News

Advertisement
WhiteswanTV Footer