Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക എയ്ഡ്സ് ദിന ബോധവത്കരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽസ് നഴ്സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ ബോധവത്കരണ റാലിയും തുടർന്ന് എടപ്പാൾ ടൗണിൽ ശ്രദ്ധേയമായ ഫ്ലാഷ് മൊബും തെരുവുനാടകവും അവതരിപ്പിച്ചു.

എച്ച്ഐവി/എയ്ഡ്സ് സംബന്ധിച്ച സമൂഹത്തിലെ തെറ്റിദ്ധാരണകൾ നീക്കി മുൻകരുതലുകളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനായിരുന്നു പരിപാടിയുടെ ലക്ഷ്യം. വട്ടംകുളം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മണിലാൽ കെ. സി എയ്ഡ്സ് ദിന സന്ദേശം നൽകി. എച്ച്ഐവി ബാധയുടെ യാഥാർത്ഥ്യങ്ങളും പ്രതിരോധ മാർഗങ്ങളും സാമൂഹിക പിന്തുണയുടെ ആവശ്യമും അദ്ദേഹം വിശദീകരിച്ചു.

പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ജയ സി. സി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. മായ മോഹൻ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ആവേശഭരിതമായ പങ്കാളിത്തം ദിനാചരണത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer