മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുടെ യോഗമാണ് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്നത്.
വരുന്ന തദ്ദേശ വകുപ്പ് ഇലക്ഷൻ വളരെ സമാധാനപരമായി നടത്തുന്നതിനും, തിരഞ്ഞെടുപ്പ് കലാശകൊട്ട് വാർഡുകളിൽ നിന്ന് കൊണ്ട് ചെയ്യുന്നതിന് കർശന നിർദ്ദേശം നൽകി. പ്രശ്നമാധിത ബൂത്തുകളിലും മറ്റും ശക്തമായ പോലീസ് പട്രോളിങ്ങ് നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ. വിഷ്ണു ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. കൊടി തോരണങ്ങൾ, പോസ്റ്റർ എന്നിവ നശിപ്പിക്കുന്നവർക്കെതിരെയും പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു. കൂടാതെ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങൾ 16 ഭാഗങ്ങളായി തിരിച്ച് അവിടെയെല്ലാം ശക്തമായ പെട്രോളിൽ നടത്തുമെന്നും പോലീസ് അറിയിച്ചു. എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു. യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ ഇലക്ഷൻ കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും ഇലക്ഷൻ സെല്ല് ഓഫീസർ ഷംസാദ് നന്ദിയും പറഞ്ഞു.






