സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊൻമുണ്ടത്ത് ആവേശം വിതറി ബഷീർ രണ്ടത്താണിയുടെ പര്യടനം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജില്ലാപഞ്ചായത്ത് പൊന്മുണ്ടം ഡിവിഷനിൽ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ രണ്ടത്താണിയുടെ പര്യടനം തുടങ്ങി. രാവിലെ 9 മണിക്ക് കുറ്റിപ്പാലയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി പര്യടനം ഉദ്ഘാടനം ചെയ്തു. രാജ്യം പട്ടിണിയും കുടിവെള്ള ക്ഷാമവും തൊഴിലില്ലായ്മയുമടക്കം രൂക്ഷമായ പ്രശ്നങ്ങൾ നേരിടുമ്പോൾ വോട്ടർ പട്ടിക ശുദ്ധീകരണത്തിൻ്റെ പേരിൽ ജനങ്ങളെ ഭീതിയുടെ മുൾ മുനയിൽ നിർത്തുന്ന ദേശീയ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമായി തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പു മാറുമെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ( ഇൻ ചാർജ്ജ് ) നൂഹ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.എം. അബ്ദുൽ ഗഫൂർ ,വി.കെ.എം.ഷാഫി , ഉമറലി തങ്ങൾ മണ്ണാരക്കൽ , പി.കെ. മൊയ്തീൻ കുട്ടി , വി. കെ. എ. ജലീൽ ,പി.ടി.കെ. കുട്ടി, എൻ. അഷ്റഫ് എം.എ. റഫീഖ് , സി.കെ. അബ്ദു , സി.കെ. റസാക്ക് , പ്രസംഗിച്ചു. കുറ്റിപ്പാലയിൽ ആരംഭിച്ച പര്യടനം മുറിക്കനങ്ങാട് , കാവപ്പുര , മണ്ണടിക്കാവ് , മണ്ണാറക്കൽ , അരിപ്പീടിയേങ്ങൽ അത്താണിക്കൽ ബംഗ്ലാം കുന്ന് , കാളിയങ്ങൽ , പാറമ്മൽ , വീരാശേരിപ്പടി ,നെരാല , സ്റ്റേജ് പടി , പൊൻമുണ്ടം, എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈലത്തൂരിൽ സമാപിച്ചു.

കലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പി.പി. മുഹമ്മദ് , എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മുനവ്വർ വളാഞ്ചേരി , സ്ഥാനാർത്ഥികളായ കുഞ്ഞഹമ്മദ് കുട്ടി , ഫർസാന ഫാറൂഖ് , നിയാസ് ടി , സുൽഫത്ത് സക്കീർ മു ഫീ ദ ജുബിൻ കെ. പി റംല , ഷംല , അബ്ദു മോൻ പത്തായപ്പുര , കുഞ്ഞായി , അനസ് നന്നഞ്ചേരി , സുമയ്യ പാലേരി , മൻസൂറലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.