കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഇ.വി.എം. കമ്മീഷനിംഗ് നടപടികൾ വെള്ളിയാഴ്ച (ഡിസംബർ 5) പൂർത്തിയാകും.
ജില്ലയിലെ 11 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായി ആകെ 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഇതിൽ ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലെ കമ്മീഷനിംഗ് നടപടികളാണ് ഇന്ന് അവസാനിക്കുന്നത്. കമ്മീഷനിംഗ് പൂർത്തിയാക്കിയ ഇ.വി.എമ്മുകൾ അതത് സ്ട്രോങ് റൂമുകളിൽ നിശ്ചിത സ്ഥലങ്ങളിൽ ക്രമീകരിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് തലേദിവസം സ്ട്രോങ് റൂം തുറന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.






