സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകത്ത് ശ്രദ്ധേയ സ്ഥാനാർത്ഥി; മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവ് വൈശാഖ് പി.കെ. യുഡിഎഫ് സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കഴിഞ്ഞ വർഷത്തെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായ വൈശാഖ് പി.കെ. യാണ്. കുറിച്ചി ഡിവിഷൻ്റെ നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അദ്ദേഹം. ജനറൽ വിഭാഗത്തിൽ ഒരു ഡിവിഷനിൽ മത്സരിച്ച വ്യക്തിക്ക് അടുത്ത തവണ മറ്റൊരു ഡിവിഷനിൽ പരിഗണന ലഭിക്കുന്നത് അപൂർവ്വമാണ്. യുവത്വം, ജനകീയത, മാതൃകപരമായ വികസന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് കോൺഗ്രസ് വൈശാഖിന് കുമരകത്ത് സീറ്റ് നൽകിയത്.

ചങ്ങനാശ്ശേരി പി.ജി. രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീ നാരായണ കോളേജിൽ നിന്ന് ബി.കോം, എം.കോം എന്നിവ പൂർത്തിയാക്കിയ വൈശാഖ്, വിദ്യാർത്ഥി രാഷ്ടീയത്തിൽ സജീവമായിരുന്നു. പി.ജി.ആർ.എം.എസ്.എൻ കോളേജ് യൂണിയൻ ചെയർമാൻ, മാഗസിൻ എഡിറ്റർ, രണ്ടു തവണ എം.ജി. സർവകലാശാല യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവ്വകലാശാല യൂണിയൻ എക്സിക്യൂട്ട് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡൻ്റ്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിൽ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റും യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി സെക്രട്ടറിയുമാണ്. സമരപോരാളിയായ വൈശാഖ് രണ്ടു തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാന്ധിജി സാമൂഹിക സാംസ്‌കാരിക കേന്ദ്രയുടെ ‘മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ’ അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.