കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ ഇന്ന് അയ്യപ്പൻ വിളക്ക് നടക്കും. തിരുവണ്ണൂരിൽ ആൽത്തറയ്ക്ക് സമീപം മുൻവർഷങ്ങളിലേതിന് സമാനമായി ഇന്ന് അയ്യപ്പൻ വിളക്ക് നടക്കും. പുലർച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. വൈകീട്ട് താലപ്പൊലി, വാദ്യമേളങ്ങൾ, പാലക്കൊമ്പ് എഴുന്നള്ളത്ത് എന്നിവയോടൊപ്പം ഗജവീരന്റെ ശിരസ്സിൽ ഭഗവാന്റെ തിടമ്പ് ഏറ്റിയുള്ള എഴുന്നള്ളത്തും ഉണ്ടാകും. തുടർന്ന് അയ്യപ്പൻ പാട്ട്, അയ്യപ്പൻ ചരിതം, നാമജപവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






