തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല നടത്തിയ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 6-ാം റാങ്ക് നേടി പെരുമ്പിലാവ് അൻസാർ കോളേജിലെ മുൻ വിദ്യാർത്ഥിനി ഗായത്രി ശ്രദ്ധേയ നേട്ടം നേടി.
കടങ്ങോട് കിഴക്കുമുറി ശേഖരത്തിൽ ശശികുമാർ – ഹേമ ദമ്പതികളുടെ മകളായ ഗായത്രിയുടെ വിജയം കോളേജിനും നാട്ടുകാരിക്കും അഭിമാനമായിരിക്കുകയാണ്. ഇംഗ്ലീഷ് പി ജി യിൽ റാങ്ക് നേടുന്നത് അൻസാർ കോളേജിന് ആദ്യമായാണ്.
ഗായത്രിയുടെ ഈ നേട്ടത്തിൽ ഭർത്താവ് വിജിത്തും മകൻ അയാൻ ഭക്ഷും പങ്കുചേർന്നു. സഹോദരങ്ങളായ തൃശൂർ രാമവർമപുരം എലിംസ് കോളേജിലെ ബി.ഫാർം വിദ്യാർത്ഥിനി അപർണ്ണ, വടക്കാഞ്ചേരി വ്യാസ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥി വൈഷ്ണവ് എന്നിവരും സന്തോഷം രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് സ്ഥിരതയും പരിശ്രമവുമാണ് വിജയത്തിന് പിന്നിലെ പ്രധാനം കാരണമെന്ന് ഗായത്രി അറിയിച്ചു.




