സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീതംവെപ്പല്ല വികസനമാണ് നരിക്കുനിക്ക് വേണ്ടത്: സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാറി വന്ന മൂന്ന് പ്രസിഡന്റ്മാർ വലതുപക്ഷത്തിന്റെ അധികാര മോഹം തുറന്നു കാണിക്കുന്നതാണെന്നും അധികാര വീതംവെപ്പല്ല വികസനമാണ് നരിക്കുനിയിലെ ജനങ്ങൾക്ക് വേണ്ടതെന്നും സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് 5ാം വാർഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.

കഴിഞ്ഞ 5 വർഷത്തെ ഭരണ കാലയളവിൽ നരിക്കുനി പഞ്ചായത്ത്‌ ഭരിച്ചത് യു.ഡി.എഫിലെ തന്നെ മൂന്ന് പ്രസിഡന്റ്മാരാണ്. ആദ്യത്തെ രണ്ടര വർഷം മുസ്ലിം ലീഗ് പ്രസിഡന്റ് ഭരിച്ചപ്പോൾ മുന്നണിക്കുള്ളിൽ ഉണ്ടായിരുന്ന തീരുമാന പ്രകാരം അടുത്ത രണ്ടര വർഷം ഭരിക്കാൻ കോൺഗ്രസ്സ് പ്രധിനിധി സ്ഥാനമേറ്റു, എന്നാൽ ഒന്നര വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസ്സിലെ തന്നെ മറ്റൊരു പ്രധിനിധി പ്രസിഡന്റ് പദവിക്ക് വേണ്ടി മുന്നോട്ട് വന്നപ്പോൾ മുന്നണിക്ക് വഴങ്ങേണ്ടി വരികയാണ് ഉണ്ടായത്. മാറി മാറി വന്ന പ്രസിഡന്റ്മാർ അധികാരത്തിന്റെ സുഖം അനുഭവിക്കുക മാത്രമാണ് ഉണ്ടായതെന്നും കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണ് ചെയ്തതതെന്നും സെക്രട്ടറി പറഞ്ഞു.

വികസനം നടത്താതെ വികസനമില്ലായ്‌മ മൂടിവെക്കാൻ വേണ്ടി മറ്റുള്ളവർ ചെയ്തത് സ്വന്തമാണെന്ന് പറഞ്ഞ് നടക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളെ ജനങ്ങൾ തിരിച്ചറിഞ് യഥാർത്ഥ വികസനം നടപ്പിലാക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി എം പി റുഖിയ ടീച്ചറെ വിലയേറിയ വോട്ടുകൾ ചെയ്ത് വിജയിപ്പിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement