Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മരങ്ങാട്ടുപിള്ളി 14-ാം വാർഡിൽ ഗ്രേസിക്കുട്ടി എബ്രഹാം ശക്തമായ വിജയ പ്രതീക്ഷയിൽ; പ്രചാരണം സജീവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗ്രേസിക്കുട്ടി എബ്രഹാം ചേലയ്ക്കാപ്പിള്ളി ശക്തമായ വിജയ പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഗ്രേസിക്കുട്ടിയും പ്രവർത്തകരും, നിർഭയവും ആത്മാർത്ഥവുമായ ഭവന സന്ദർശനങ്ങളിലൂടെ ജനങ്ങളുടെ പിന്തുണയും ആത്മവിശ്വാസവും നേടിയെടുക്കുന്നതിൽ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. വികസന വിഷയങ്ങളിൽ ഊന്നിയാണ് സ്ഥാനാർത്ഥി വോട്ടർമാരെ സമീപിക്കുന്നത്.

ഗ്രേസിക്കുട്ടി എബ്രഹാം താൻ പിന്തുടരുന്ന വികസനപാത വ്യക്തമാക്കുകയും ചെയ്തു. നാട്ടിലെ സമാധാനത്തെയും സാഹോദര്യത്തെയും വികസനത്തെയും തകർക്കാൻ ശ്രമിക്കുന്ന വികലമായ ജാതി-മത രാഷ്ട്രീയ ചിന്തകൾക്ക് സ്ഥാനമില്ലെന്നും, എല്ലാവർക്കും സന്തോഷവും ഐക്യവും ഉറപ്പാക്കുന്ന സമഗ്രമായ വികസനമാണ് തൻ്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. നാടിന്റെ പുരോഗതിക്കായി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്ന ഗ്രേസിക്കുട്ടി, തൻ്റെ ചിഹ്നമായ കുട അടയാളത്തിൽ വോട്ട് ചെയ്ത് പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനയും വോട്ടർമാർക്ക് മുന്നിൽ വെച്ചു.

Recent News

Advertisement
WhiteswanTV Footer