കോഴിക്കോട്: വടകരയില്‍ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം വാര്‍ഡ് തലങ്ങളില്‍ നടത്താന്‍ പോലീസ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ നേതാക്കളുടെ യോഗം തീരുമാനിച്ചു. പ്രധാന ടൗണുകളിലെ വാര്‍ഡുകളിലുള്ളവര്‍ മാത്രം ടൗണില്‍ കേന്ദ്രീകരിക്കും. അനുമതി ലഭിച്ച ഒരു വാഹനം മാത്രം ഒരു മുന്നണി ഉപയോഗിക്കുന്നതിനും ഓപ്പണ്‍ ലോറികള്‍, അനുമതിയില്ലാത്ത മറ്റു വാദ്യോപകരണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വടകര എസ്എച്ച്ഒ കെ.മുരളീധരന് വിവിധ മുന്നണി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.






