കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 40-ാം വാർഡായ തിരുവണ്ണൂരിനെ ഇളക്കി മറിച്ച് എൻ.ഡി.എയുടെ കൊട്ടിക്കലാശം. തിരുവണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി രമ്യ സന്തോഷ് നേതൃത്വം നൽകിയ കൊട്ടിക്കലാശം പ്രവർത്തകരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. കൊടി തോരണങ്ങളും, ബാനറുകളും, പാരഡി ഗാനങ്ങളും കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് പക്ഷത്തെയും, സംസ്ഥാന സർക്കാരിനെയും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്നവയായി മാറി. ശബരിമല സ്വർണ്ണക്കൊള്ള പ്രമേയമാക്കിയുള്ള പാരഡി ഗാനങ്ങൾ തന്നെയായിരുന്നു ഇവിടെയും നിറഞ്ഞ് നിന്നത്. ഇതോടെ തിരുവണ്ണൂരിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിന്റെ മുന്നറിയിപ്പ് വിളിച്ചോതുന്ന ചൂണ്ടുപലകയായി എൻ.ഡി.എയുടെ കൊട്ടിക്കലാശം.





