Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുന്നയൂർകുളം കിഴക്കേ ചെറായിയിൽ സിപിഎം ആക്രമണം; സംഘപരിവാർ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുന്നയൂർകുളം കിഴക്കേ ചെറായിയിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടന്നു. എന്നാൽ പോലീസ് ഇടപെടലിനെ തുടർന്ന് പ്രകടനം പാതിവഴിയിൽ തടയപ്പെട്ടു.

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആർഎസ്‌എസ്‌ ജില്ലാ സഹകാര്യവാഹക് വിനയ്കുമാർ ബിജെപി പുന്നയൂർക്കുളം പ്രസിഡന്റ്‌ ലക്ഷ്മണൻ ടികെ എന്നിവരുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്ന് കൊഴപ്പമാടത്തേക്ക് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.

എന്നാൽ പ്രകടനം, എസിപി പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാതിവഴിയിൽ തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer