മലപ്പുറം: വെൽഫെയർ പാർട്ടിയെ മുൻനിർത്തി ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീക്ക്. വെൽഫെയർ പാർട്ടി കേരളത്തിൽ 75 സീറ്റിൽ വിജയിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഒറ്റക്കുനിന്നും മത്സരിച്ചിട്ടുണ്ടെന്നും, ചിലയിടങ്ങളിൽ പ്രാദേശിക സഹകരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഞങ്ങളുമായി സഹകരിച്ചതിന് യുഡിഎഫ്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് വളരാൻ പരിസരം ഒരുക്കി കൊടുത്തത് സിപിഎമ്മാണ് , 2015 ൽ സിപിഎമ്മുമായി സഹകരിച്ചിരുന്നു, അതൊരു പരസ്യമായി സഹകരണം ആയിരുന്നു. അങ്ങനെ ഒരു സഹകരണം ഉണ്ടായില്ലെന്ന വ്യാജ പ്രചരണമാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയും ഇടതുപക്ഷവും നടത്തിയ കടന്നാക്രമണത്തെ അതിജീവിച്ചാണ് മികച്ച വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.






