Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാരായണീയ ദിനാഘോഷം; ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

‘നാരായണീയത്തിലെ സൗന്ദര്യ സങ്കല്പം’ എന്ന വിഷയത്തിൽ പന്തളം എൻ.എസ്.എസ്. കോളേജ് സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജി. ആനന്ദരാജ് ആദ്യ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. കെ. യമുന ‘ധാതുകാവ്യം – ഒരു അവലോകനം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

സെമിനാറിൽ ദേവസ്വം വേദം–സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി. സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer