Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂരിൽ ‘വിജയ് ദിവസ് 2025’ ആചരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025’ വിപുലമായ ചടങ്ങുകളോടെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം ഒരുക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി വീരസേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.

തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ യോഗം ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം അനുഷ്ഠിച്ച സർജന്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, ഇ. രവീന്ദ്രനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ ഗുരുവായൂർ ടെമ്പിൾ സബ് ഇൻസ്പെക്ടർ ഗിരി, അഡ്വ. രവി ചങ്കത്ത്, കെ.കെ. വേലായുധൻ, എ.കെ. ശിവാനന്ദൻ, കെ. സുഗതൻ, മധു കെ. നായർ, ഡോ. കെ.ആർ. പ്രഭാകരൻ, ശ്രീധരൻ മാമ്പുഴ എന്നിവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി മേജർ സ്റ്റൈജു മാസ്റ്ററുടെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡും നടന്നു. ദേശസ്നേഹവും സൈനിക ബലിദാനത്തിന്റെ മഹത്വവും ഓർമിപ്പിക്കുന്ന പരിപാടികളാണ് വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer