സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങൾ അക്രമത്തിലേക്ക്; വടക്കേകാട്ട് 15 പേർ അറസ്റ്റിൽ

തൃശ്ശൂർ: വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളിൽ വധശ്രമം ഉൾപ്പെടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വടക്കേകാട് പോലീസ് ഇൻസ്പെക്ടർ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കിഴക്കേ ചെറായിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെ പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിൽ പങ്കെടുത്തവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പുന്നയൂർക്കുളം പരൂരിൽ ആഹ്ലാദപ്രകടനം നടത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും യാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരും പിടിയിലായി.മാവിൻചുവട് പ്രദേശത്ത് ക്ലബ്ബിലേക്ക് കല്ലെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കുകയും ക്ലബ്ബിലുണ്ടായിരുന്നവർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അഞ്ച് പേരെയും, കിഴക്കേ ചെറായിയിൽ സ്വകാര്യ പറമ്പിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

സബ് ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »
Advertisement