കണ്ണൂർ:പ്രാദേശിക തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കടങ്ങോട് പള്ളിമേപ്പുറത്ത് വെച്ച് 12 വയസ്സുകാരന് നേരെ ആക്രമണം നടന്നതായി പരാതി. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നത് കഴിഞ്ഞ ദിവസം കടങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ആമിന സുലൈമാന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അബ്രുസുട്ടി, റാബിയ എന്നിവരുടെ മകനായ സാലിം (12) ആണ് ആക്രമിക്കപ്പെട്ടത്. ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ കുട്ടിയെ അസഭ്യം പറയുകയും, കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.പരിക്കേറ്റതിനെ തുടർന്ന് സാലിം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




