തൃശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി മുങ്ങിമരിച്ചു. ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് ജലീലാണ് (51) മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെത്തിയ ജലീൽ കുളിക്കാനായി സമീപത്തെ കുളത്തിലിറങ്ങി. നീന്തുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹം കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.






