സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുസ്ലിംലീഗ് വാർത്ത സമ്മേളനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫ്– യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും സിപിഐഎമ്മും ചേർന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്താനും ലീഗ് സന്നദ്ധമാണെന്ന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. നിലവിലെ മണ്ണാർക്കാട് മണ്ഡലത്തിനുപുറമേ, ജയസാധ്യതയുള്ള മറ്റൊരു സീറ്റിനായും ലീഗ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്.

നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ എന്നത് നിർണായക ചർച്ചയായി മാറിയിരിക്കുകയാണ്. ബിജെപിയെ മാറ്റിനിർത്താൻ സഹായകരമായ നിലപാട് സ്വീകരിക്കാമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.